Instructions

ക്ഷേമനിധി നിയമങ്ങള്‍

  1. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ എം.എസ്.ആര്‍ എടുത്ത് ഒരു വര്‍ഷം കഴിഞ്ഞാല്‍ ക്ഷേമനിധിയില്‍ സഹായങ്ങള്‍ക്ക് അപേക്ഷിക്കാം.
  2. അപേക്ഷയില്‍ ജോലി ചെയ്യുന്ന മദ്‌റസ കാണിക്കുമ്പോള്‍ അതേ മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് മുഖേന എം.എസ്.ആറില്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കില്‍ വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് മുഖേന എം.എസ്.ആര്‍-ല്‍ ചേര്‍ക്കണം. എം. എസ്. ആറില്‍ സ്വയം എഴുതുകയോ തിരുത്തുകയോ ചെയ്യരുത്.
  3. അപേക്ഷിക്കുന്നവര്‍ കൃത്യമായി എല്ലാ കോളങ്ങളും പൂരിപ്പിച്ചിരിക്കണം.
  4. അപേക്ഷയിലെ കോളങ്ങള്‍ ഇംഗ്ലീഷില്‍ മാത്രം പൂരിപ്പിക്കുക.
  5. മുമ്പ് സഹായം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ കോളത്തില്‍ കൃത്യമായി രേഖപ്പെടുത്തണം.
  6. അപേക്ഷകന്റെ മദ്‌റസ പരിധിയില്‍ 25 കോപ്പി സുന്നത്ത്, കുസുമം ഉണ്ടായിരിക്കണം.
  7. വിവാഹം, ഭവനനിര്‍മ്മാണം, ഭവന റിപ്പയര്‍, കിണര്‍ നിര്‍മ്മാണം, വിലാദ സ്‌കീം, സ്‌നേഹ സ്പര്‍ശം എന്നീ വിഭാഗങ്ങളിലായി ക്ഷേമനിധി സഹായങ്ങള്‍ ലഭിക്കുന്നു.
  8. ഭവനനിര്‍മ്മാണം, ഭവനറിപ്പയര്‍, കിണര്‍ നിര്‍മ്മാണം എന്നിവക്കുള്ള സഹായം 5 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളൂ.
  9. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് എക്കൗണ്ട് പാസ്ബുക്കിന്റെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
  10. ഓൺലൈനായി അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് റൈഞ്ച് സെക്രട്ടറിയെ / വെൽഫെയർ സെക്രട്ടറിയെ ഏൽപ്പിക്കണം .
  11. സ്നേഹ സ്പർശം സഹായത്തിനു അപേക്ഷിക്കുവാൻ ഡൗൺലോഡ്സിൽ നൽകിയിട്ടുള്ള ഫോറത്തിൽ പൂരിപ്പിച്ചു നൽകുക